കേരളം വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റ​ര്‍ തിരുവനന്തപുരത്തെത്തി

തി​രു​വ​ന​ന്ത​പു​രം: കേരളം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ട്. ഡല്‍ഹിയില്‍ നി​ന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്.

ഹെലികോപ്റ്റര്‍ ഡല്‍ഹിയില്‍ നി​ന്നും മരുന്നുമായാണ് തിരുവനന്തപുരത്ത് എത്തിയത്. 11 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ഇ​ര​ട്ട എ​ന്‍ജീന്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ രോ​ഗി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ചാ​ക്ക​യി​ലെ രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​ള്ള​ത്. പ​വ​ന്‍​ഹാ​ന്‍​സി​ന്‍റെ ഓ​ഫീ​സും ഇ​വി​ടെ ഒരുക്കിയിട്ടുണ്ട്.

പ്രതിമാസം 20 മ​ണി​ക്കൂ​ര്‍ പ​റ​ത്താ​ന്‍ ഒ​രു കോ​ടി 44 ല​ക്ഷം രൂ​പ വാ​ട​ക​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ക​രാ​ര്‍ ന​ല്‍​കി​യ​ത്.

പവന്‍ ഹാ​ന്‍​സിന് അ​ഡ്വാ​ന്‍​സ് തു​ക​യാ​യി സ​ര്‍​ക്കാ​ര്‍ പോ​ലീ​സ് ഫ​ണ്ടി​ല്‍ നി​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈമാറിയിരുന്നു.

error: Content is protected !!