പത്തനംതിട്ടയിൽ കുട്ടിയെ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തി : കൊലപാതകത്തിന് കാരണം കളിക്കിടെയുണ്ടായ തർക്കമെന്നു സൂചന
പത്തനംതിട്ട: പത്തനംതിട്ടയിൽ കൗമാരക്കാരനെ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തി. കൊടുമണ്‍ ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി 16 വയസുള്ള നിഖിലാണ് കൊല്ലപ്പെട്ടത്.
സ്കൂളിനു സമീപത്തുവച്ച് നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹം മറവുചെയ്യാൻ ശ്രമിക്കുന്നതിനിടെയാണു വിദ്യാർഥികൾ നാട്ടുകാരുടെ പിടിയിലായത്. കൊടുമണ്‍ പോലീസെത്തി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.
കളിക്കുന്നതിനിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണു കൊലയിലേക്കു നയിച്ചതെന്നാണു സൂചന. കോടാലി ഉപയോഗിച്ചാണു കുട്ടികൾ കൃത്യം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.