ആറളത്ത് 4 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

കണ്ണൂർ : ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ടി.കെ.വിനോദൻ്റെ നേതൃത്വത്തിൽ ആറളം വിയറ്റ്നാം മേഖലയിൽ നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി വിയറ്റ്നാം സ്വദേശി എസ്.സിബി (31) യെ അറസ്റ്റു ചെയ്തത്.കോവിഡ് 19 ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാജമദ്യത്തിനെതിരെ എക്‌സൈസ് നടപടികൾ കർശനമാക്കിയിരുന്നു. ഇന്നലെ രാത്രിയാണ് വിയറ്റ്നാമിൽ വച്ച് ഇയാളെ പിടികൂടിയത്.

പ്രിവൻ്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ്, ടി.സനലേഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, സീനിയർ എക്സൈസ് ഡ്രൈവർ കെ.ബിനീഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

error: Content is protected !!