യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജന്‍ (35) ആണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച്‌ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 19 ആയി. 24 മണിക്കൂറിനിടെ മൂന്നു മലയാളികളാണ് യുഎഇയില്‍ മരിച്ചത്.

ശ്വാസ തടസത്തെതുടര്‍ന്നു ഈ മാസം 12നാണ് ടാക്‌സി ഡ്രൈവറായിരുന്ന രതീഷിനെ അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു കൊവിഡ് ബാധിതനാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ഇന്നു ദുബായില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

error: Content is protected !!