മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചേകന്നൂര്‍ സ്വദേശി അഹമ്മദ്കുട്ടി (84) ആണ് മരിച്ചത്. കോവിഡ് അല്ല മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് കോവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍കുട്ടിയും മരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചത് കോവിഡ് മൂലമല്ലെന്ന് മന്ത്രി. കെ കെ ശൈലജ പറഞ്ഞു. ഇയാള്‍ക്ക് രോഗം ഭേദമായിരുന്നെന്നും വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.