സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതില്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ മദ്ധ്യം കിട്ടാതായതോടെ സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും നടത്തുന്നത് സര്‍ക്കാര്‍ കാര്‍ക്കശ്യത്തോടെ തടയുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!