ദേ​ശീ​യപാ​ത​ക​ളി​ലെ ടോ​ള്‍ പി​രി​വ് 20 മു​ത​ല്‍ പു​നഃ​രാ​രം​ഭി​ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവെച്ച ദേശീയ പാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റിയുടെ തീരുമാനം. ലോക്ഡൗണ്‍ മേയ് മൂന്നുവരെ നടപ്പാക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് വീണ്ടും തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതാണ് വിവരം.

ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതെന്നാണ് വിവരം. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ദേശീയപാതകളിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്.

error: Content is protected !!