മുംബൈ ആശങ്കയിൽ : ഞായറാഴ്ച മരിച്ചത് 16 പേർ

മുംബൈയിൽ കോവിഡ് 19 ആശങ്കകൾ വർധിക്കുന്നു. ഞായറാഴ്ച മുംബൈയിൽ കോവിഡ് ബാധിച്ച് 16 പേർ മരിച്ചു. ഇതോടെ മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നു.
217 പുതിയ കേസുകളും ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 1,399 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ 97 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്.
അതേസമയം രാജ്യത്തെ തന്നെ കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. 1,761 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊറോണ ബാധിച്ച് 127 പേർക്കാണ് ജീവൻ നഷ്ടമായത്.