കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെയെത്തുമെന്ന് കാലാവസ്ഥ പ്രവചനം

ന്യൂഡല്‍ഹി:രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ‘ഈ വര്‍ഷം നമുക്ക് സാധാരണ മണ്‍സൂണ്‍ ഉണ്ടാകും. 2020 ലെ മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈ ജൂണ്‍ 4, ഡല്‍ഹി ജൂണ്‍ 27, ഹൈദരാബാദ് ജൂണ്‍ 8, പൂണെ ജൂണ്‍ 10, മുംബൈ ജൂണ്‍ 11 എന്നീ ദിവസങ്ങളിലാണെത്തുക എന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

error: Content is protected !!