വ​യ​നാ​ട്ടി​ല്‍ കു​ര​ങ്ങ് പ​നി: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രിയില്‍ ചികിത്സയ്ക്കായി പ്ര​ത്യേ​ക കേന്ദ്രം

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ പ്ര​ത്യേ​ക കു​ര​ങ്ങു​പ​നി ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കി. വ​യ​നാ​ട് ജി​ല്ല​യി​ല്‍ കു​ര​ങ്ങ് പ​നി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കു​ര​ങ്ങ് പ​നി ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി​യ​ത്.

മുന്‍പ് കു​ര​ങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് ശ​രി​യാ​യ ചികിത്സ കിട്ടിയില്ലെന്ന് പ​രാ​തി​ ഉയര്‍ന്നിരുന്നു. ഇതേ തു​ട​ര്‍​ന്നാ​ണ് പ്ര​ത്യേ​ക ആ​ശു​പ​ത്രി ത​യാ​റാ​ക്കി​യ​തും നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ച​തെ​ന്നും ജി​ല്ല ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ള്ള അറിയിച്ചു.

കുരങ്ങ് പനി പ്ര​തി​രോ​ധ വാ​ക്‌​സി​നു​കനുകളുടെ അഭാവം പ​രി​ഹ​രി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വാ​ക്‌​സി​നു​ക​ള്‍ എ​ത്തി​ക്കു​ന്നു​ണ്ട്. ഏറ്റവും കൂ​ടു​തലായി രോഗം സ്ഥിരീകരിച്ച തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ക്യാ​​മ്പുക​ള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ​പ​ഞ്ചാ​യ​ത്തി​ല്‍ 6,689 പേ​ര്‍​ക്ക് കുരങ്ങ് പ​നി​ക്കെ​തി​രെ​യു​ള്ള കു​ത്തി​വയ്​പ്പ് നല്‍കുകയും ചെയ്തു.

error: Content is protected !!