കേരളത്തില്‍ ലോക് ഡൗണില്‍ ഇളവുണ്ടാകും: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: രണ്ടാഴ്ച കൂടി നീട്ടിയെങ്കിലും കേരളത്തില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കര്‍ശന ഉപാധികളോടെയാണ് ഇളവുകള്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് പറ‍ഞ്ഞ തോമസ് ഐസക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. വാചകമടി കൊണ്ടു കാര്യമില്ലെന്നും തരാനുള്ള പണം പോലും കേന്ദ്രസര്‍ക്കാര്‍ തരുന്നില്ലെന്നും തോമസ് ഐസക് വിമര്‍ശിച്ചു. വലിയ പലിശയ്ക്ക് വായ്പ വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

4.4 ശതമാനം ആയി റിപ്പോ റേറ്റ് കുറച്ചിട്ടും ഒമ്പത് ശതമാനം പലിശയാണ് കേരളം നല്‍കേണ്ടി വരുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പ എടുത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഈ മാസം മാത്രം15000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!