അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.

തിരുവനന്തപുരം : അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.

കുടുംബത്തിന്‍റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നൽകാൻ തിരുമാനിച്ചത് .

20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിത യായി കിടപ്പിലാണ്.

കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ കോമഡി തരാം ഷാബുരാജ് ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത് .

error: Content is protected !!