കേരളത്തില്‍ ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം: നിര്‍ദ്ദേശം ലംഘിച്ചാല്‍ പിഴ 200, ആവര്‍ത്തിച്ചാല്‍ 5000

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. നിര്‍ദ്ദേശം തെറ്റിച്ചത് ആദ്യം 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​ര്‍​​​മി​​​ച്ച തു​​​ണി​​​കൊ​​​ണ്ടു​​​ള​​​ള മാ​​​സ്ക്, തോ​​​ര്‍​​​ത്ത്, ക​​​ര്‍​​​ച്ചീ​​​ഫ് എ​​​ന്നി​​​വ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ മു​​​ന്‍​​​നി​​​ര്‍​​​ത്തി​​​യും പ​​​ക​​​ര്‍​​​ച്ച​​​വ്യാ​​​ധി പ​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും എ​​​ല്ലാ​​​വ​​​രും മാ​​​സ്ക് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ള്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

error: Content is protected !!