ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂ‍ഡല്‍ഹി: ലോക്ക്ഡൗണ്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ജനങ്ങളുടെ അവശ്യസേവനങ്ങളിലാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഉത്തരവ്. കൂടാതെ മൊബൈല്‍ റീച്ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കും ഇലക്‌ട്രിക് ഫാന്‍ കടകള്‍ക്കും ഇളവ് അനുവദിച്ചു.

നേരത്തെ ബുക്ക് ഷോപ്പ് തുറക്കാന്‍ സംസ്ഥാനം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കാണ് ഇപ്പോള്‍ കേന്ദ്രം ഇളവനുവദിച്ചത്. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

error: Content is protected !!