ലോക്ക് ഡൗണിൽ വീട്ടിലിരുന്നപ്പോൾ വാറ്റ് കൂടി; അപകടകരം, കർശന നടപടിയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ ഉത്പാദനം വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അപകടകരമാണെന്നും ഇതിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്ലോക്ക്ഡൗണ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഷോപ്പുകളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് വ്യാജമദ്യ ഉത്പാദനം വർധിക്കുന്നത്. ഇതു പ്രതിരോധിക്കുന്നതിനായി എക്സൈസ് നടപടികൾ ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു വിവിധയിടങ്ങളിൽ നിന്നും വ്യാജമദ്യം പിടികൂടുന്ന വാർത്തകൾ വരുന്നുണ്ടെന്നും മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.