ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽനിന്നും കേരളത്തിലെത്തിയ ഡോക്ടർക്കും ഭർത്താവിനുമെതിരെ കേസ്.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽനിന്നും കേരളത്തിലെത്തിയ ഡോക്ടർക്കും ഭർത്താവിനുമെതിരെ കേസ്. തമിഴ്നാട് ആശാരിപ്പള്ളം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റ് അഞ്ചലീനയ്ക്കും ഭര്‍ത്താവിനുമെതിരെയാണ് കേസ്.
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശികളാണ് ഇരുവരും. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾ ഉള്ളതിനായിൽ ഇരുവരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.