ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് ഓഫീസ് ബുധനാഴ്ച തുറക്കാം

കണ്ണൂർ : ലോക് ഡൗണ്‍ ക്രമീകരണങ്ങളുടെ വ്യവസ്ഥകളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റന്മാര്‍ക്ക് ഉപാധികളോടെ ഇളവുകള്‍. തയ്യാറാക്കി വച്ചിരിക്കുന്ന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്മാര്‍ക്കും ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും ഓഫീസ് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രിന്റിംഗ് പ്രസ്സുകള്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാതിരുന്നാല്‍ കേടുപാടുകള്‍ സംഭവിക്കുമെന്നതിനാല്‍ അത്തരം പ്രിന്റിംഗ് പ്രസ്സുകള്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ഓഫീസുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.