കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി പരിധിക്ക് പുറത്തുള്ള എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം :കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി പരിധിക്ക് പുറത്തുള്ള എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രദേശങ്ങളിലെയും ഷോപ്പ് അന്‍ഡ് എക്സ്റ്റാബ്ലിഷ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തില്‍ അധികം ആളുകള്‍ പാടില്ല. ഹോട്ട്‍സ്പോട്ടുകളിലെ മേഖലകളില്‍ ഇളവുകള്‍ ഇല്ല. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിൽ ഒറ്റപ്പെട്ട സ്ഥാപനങ്ങൾക്ക് തുറക്കാം.

കട ആദ്യം ശുചീകരിക്കണമെന്നും ഇക്കാര്യം വ്യാപാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ശനിയാഴ്ച മുതൽ പലചരക്ക് കടകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു പുറമേ ചെറിയ കടകളും തുറക്കാം. ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നഗരസഭാ, കോർപറേഷൻ പരിധിക്കു പുറത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ ഇതിൽപെടില്ല. അവ തുറക്കാൻ അനുമതിയില്ല. നഗരസഭാ, കോർപറേഷൻ പരിധിയിൽ വരുന്ന കോർപറേഷൻ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കടകളും ഒറ്റപ്പെട്ട കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാൽ കമ്പോളങ്ങൾക്കും സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്കും അനുമതിയില്ല.

error: Content is protected !!