അതിഥി തൊളിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അതിഥി തൊളിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലപ്പുറത്ത് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മലപ്പുറത്തെ സംഭവം ദൗർഭാഗ്യകരമാണ്. കേരളത്തിൽ അതിഥി തൊഴിലാളികൾക്ക് മികച്ച കരുതലാണ് നൽകിപ്പോരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിലേക്ക് പോകാൻ വഴി തുറക്കുന്നുണ്ടെങ്കിലും ധൃതികൂട്ടുന്നതും സംഘർഷത്തിലേക്ക് നീങ്ങുന്നതും അനുവദിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾ കർശനമായി നിയന്ത്രിക്കാൻ പോലീസിനോട് നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.