ലോക്ക്ഡൗൺ നിയന്ത്രണങ്ങളോട് സഹകരിക്കാൻ തയാറാകണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളോട് സഹകരിക്കാൻ തയാറാകണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അമിതമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനല്ല പോലീസ് ശ്രമിക്കുന്നത്.
പോലീസ് നിയന്ത്രിക്കുന്നതിൽ വിഷമം തോന്നിയിട്ട് കാര്യമില്ല. എന്നാൽ ബലപ്രയോഗം ഉണ്ടാകരുതെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.നിയന്ത്രണങ്ങൾ വിഷമം ഉണ്ടാക്കുന്നതാണെങ്കിലും പോലീസുമായി സഹകരിക്കണം. നേരിയ അശ്രദ്ധപോലും നമ്മളെ കോവിഡ് രോഗികളാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.