ചരക്ക്‌ലോറികളില്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം

കണ്ണൂർ : അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കുലോറികളുടെ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ അനധികൃതമായി അതിര്‍ത്തി കടന്ന് ജില്ലയിലെത്തുന്നുവെന്ന വാര്‍ത്തകളെതുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. ചരക്ക് ലോറികളില്‍ കയറിയാണ് ആളുകള്‍ അതിര്‍ത്തികടന്ന് എത്തുന്നത്. ചെക്ക്‌പോസ്റ്റുകളില്‍ ചരക്ക്‌ലോറികള്‍ കര്‍ശനമായി പരിശോധിച്ച് അനധികൃതമായി ആരും വാഹനത്തില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നാണ് പൊലീസിനും ആര്‍ടിഒക്കും നല്‍കിയ നിര്‍ദേശം.

error: Content is protected !!