റോഡ് മാർഗം അടഞ്ഞപ്പോൾ കായലിലൂടെ ജില്ലകടക്കാനുള്ള ശ്രമം; മനുഷ്യക്കടത്ത് തടയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റോഡ് മാർഗം അടഞ്ഞപ്പോൾ കായലിലൂടെ ജില്ലകടക്കാനുള്ള ശ്രമം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് കായൽ മാർഗം ആളുകളെ കടത്തുന്നതായി വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോട്ടോർ ഘടിപ്പിച്ച ബോട്ടുകളിലാണ് ആളുകളെ അനധികൃതമായി കടത്തുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.