ഇതരസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു
ഡൽഹി :ഇതരസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇക്കാര്യത്തിൽ കരട് റിപ്പോർട്ട് റെയിൽവേ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചു.
പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു. അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചയക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. കോവിസ് പ്രതിസന്ധിയെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതി തൊഴിലാളികൾ വിദ്യാർഥികൾ സഞ്ചാരികൾ അടക്കമുള്ളവരെ ബസുകളിൽ സ്വദേശങ്ങളിലേക്ക് മടക്കി അയക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.
കേരളം, ബിഹാർ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇത് അപ്രായോഗികമാണെന്നും പ്രത്യേക ട്രെയിൻ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം പരിഗണിക്കാൻ കേന്ദ്രം ആലോചിക്കുന്നത്.
അതിഥി തൊഴിലാളികളെ ബസ്മാര്‍ഗം കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും സ്പെഷ്യല്‍ ട്രെയിന്‍ വേമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.