സംസ്ഥാനത്തെ ക്വാ​റി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്വാ​റി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി. കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി​മ​ന്‍റ്, മ​ണ​ൽ, ക​ല്ല് ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ക്വാ​റി​ക​ൾ പ്ര​വ​ർ‌​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സി​മ​ന്‍റ് ക​ട്ട​പി​ടി​ച്ചു​പോ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സി​മ​ന്‍റ് ക​ട​ക​ൾ തു​റ​ക്കാ​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്താ​നു​മു​ള്ള അ​നു​മ​തി ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!