സംസ്ഥാനത്തെ വൈദ്യുത ചാർജിൽ ഇളവ്; ഫിക്സഡ് ചാർജ് ഒഴിവാക്കുന്നതു പരിഗണനയിൽ
തിരുവനന്തപുരം: വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുത ചാർജിൽ ഇളവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ലോടെൻഷൻ (എൽടി), ഹൈടെൻഷൻ (എച്ച്ടി), എക്സ്ട്രാ ഹൈ ടെൻഷൻ (ഇഎച്ച്ടി) വൈദ്യുതി കണക്ഷനുകളുടെ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളുടെ ഫിക്സഡ് ചാർജ് ആറുമാസത്തേക്ക് മാറ്റിവയ്ക്കാനാണു സർക്കാർ തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ എല്ലാം ഫിക്സഡ് ചാർജ് ഒഴിവാക്കുന്ന കാര്യം പിന്നീട് ആലോചിക്കും.
കോവിഡ് പശ്ചാത്തലത്തിൽ വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടായ കുറവ് പരിഗണിച്ച് കേന്ദ്ര വൈദ്യുത നിലയങ്ങളിൽനിന്നുള്ള വൈദ്യുതിക്ക് ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം അഭ്യർഥിച്ചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു..