തമിഴ്നാട്ടിൽനിന്ന് ഇടുക്കി അതിർത്തിയിലൂടെ ലോറികളുടെ ഒഴുക്ക്; ശക്തമായ നടപടി

തിരുവനന്തപുരം: ഇടുക്കി ജില്ലാ അതിർത്തികളിലൂടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു ലോറികൾ കടന്നുവരുന്നെന്ന് ആക്ഷേപമുണ്ടെന്നും ഇതു പരിഹരിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ ഉൗടുവഴികളിലൂടെ കേരളത്തിലൂടെ കടന്നുവരുന്നുണ്ട്. ഇതു തടയാൻ പോലീസ്, വനം, റവന്യൂ വകുപ്പുകൾ യോജിച്ച് ഒരു കർമപദ്ധതിക്കു രൂപം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന ആളുകളെ നിരീക്ഷിക്കാൻ സൂക്ഷ്മമായ ക്രമീകരണം വേണമെന്നും ഇവരെ അതിർത്തിയിൽ എത്തുന്പോൾ തന്നെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവർ എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്ൈറൻ എന്നിവ വ്യക്തതയോടെ ആസൂത്രണം ചെയ്യും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഇതു നടപ്പിലാക്കുക.
മറ്റു സംസ്ഥാനങ്ങളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. മുനിസിപ്പിൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് എകോപന ചുമതല നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. മേയ് മൂന്ന് മുതൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പുതിയ ഘട്ടം തുടങ്ങും. പദ്ധതികൾ തയാറാക്കാൻ വകുപ്പ് സെക്രട്ടറിമാർക്കു ചുമതല നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.