ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന എ​ട്ടു പേ​രെ പി​ടി​കൂ​ടി​

തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന എ​ട്ടു പേ​രെ പി​ടി​കൂ​ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​ട​കി​ൽ​നി​ന്ന് കാ​ട്ടി​ലൂ​ടെ ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ന്ന​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഇ​രു​ട്ടി​യി​ലെ ര​ണ്ട് കൊ​റോ​ണ കെ​യ​ർ​സെ​ന്‍റ​റി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ൾ‌ ലം​ഘി​ച്ച് 57 പേ​രാ​ണ് ഇ​തു​വ​രെ കു​ട​കി​ൽ​നി​ന്ന് കാ​ൽ​ന​ട​യാ​യി ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ന്ന​ത്. സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും കാ​ന​ന​പാ​ത​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​യി അ​തി​ർ‌​ത്തി ക​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!