ലോക്ക് ഡൗണിൽ കണ്ണൂരിൽ വ്യാജ വാറ്റു ശേഖരം കണ്ടെത്തി നശിപ്പിച്ചു

കണ്ണൂർ :വേങ്ങാട് പഞ്ചായത്തിലെ ചൈന കീഴത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു . പിണറായി എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗ്ലാഡ്‌സണ്‍ ഫെര്‍ണാണ്ടസും സംഘവും ചേര്‍ന്നാണ് ഇവ കണ്ടെത്തി നശിപ്പിച്ചത്. തൊണ്ടിമുതലുകളായി വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. ജനവാസ മേഖലയില്‍ നിന്നാണ് ഈ സാധനങ്ങള്‍ കണ്ടെടുത്തത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ കെ വി റാഫി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രജീഷ് രവീന്ദ്രന്‍, എം കെ സുമേഷ്, പി ടി ശരത്ത്, കെ ഷബിന്‍, പി സുകേഷ് എന്നിവരുമുണ്ടായിരുന്നു.

error: Content is protected !!