ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ​രേ​ഖ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കും

രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ ബു​ധ​നാ​ഴ്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കും.

പാ​വ​പ്പെ​ട്ട​വ​രെ​യും ദി​വ​സ വ​രു​മാ​ന​ക്കാ​രെ​യും മ​ന​സി​ല്‍ ക​ണ്ടു​ത​ന്നെ​യാ​ണ് മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ചു.

19 ദി​വ​സ​ത്തേ​ക്കു കൂ​ടി ലോ​ക്ക് ഡൗ​ൺ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാജ്യത്തുണ്ടാകുന്ന പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ ബുധനാഴ്ച സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കു​ന്ന​ത്.

error: Content is protected !!