കൊവിഡ് വ്യാപനം: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മേയ് പകുതിവരെ നീട്ടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് പകുതിവരെയെങ്കിലും നീട്ടേണ്ടിവരുമെന്ന് വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഇന്ത്യയില്‍ ഇപ്പോഴും കൊറോണ വൈറസ് ബാധയുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നത് രോഗബാധിതരുടെ എണ്ണം പെരുകുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് ഡല്‍ഹിയില്‍ നിരവധി വൈറസ് ബാധിത മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ നീട്ടുന്നതാണ് നല്ലതെന്ന് അദേഹം വ്യക്തമാക്കി.
അതേസമയം, 2,625 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 54 പേര് കോവിഡ് ബാധിച്ചു മരിച്ചു.