കണ്ണൂരില്‍ ലോക്ക്ഡൗൺ ലംഘിച്ച് നമസ്കാരം: ഏഴ് പേർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരില്‍ ലോക്ക്ഡൗൺ ലംഘിച്ച് നമസ്കാരം നടത്തിയ ഏഴ് പേർക്കെതിരെ പോലീസ് കേസ്. മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്ജിദിലാണ് പ്രാര്‍ഥന നടത്തിയത്.
പള്ളിക്കമ്മിറ്റി സെക്രട്ടറി അബ്ദുൾ അസീസ് കരമ്മൽ , ജാബിർ വിപി, ഹംസ എം, ഹാരിസ് കെ, മുഹമ്മദ് റാക്കിഹ് എന്നിവർക്കെതിരെയാണ് എടക്കാട് പോലീസ് കേസെടുത്തത്. സബ്ബ് ഇൻസ്പെക്ടർ ഷീജു ടി.കെ നേതൃത്വത്തില്‍ ആണ് ആള്‍ക്കാരെ പിടികൂടിയത്.