ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ കേസ്
കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ കേസ്. കാരശേരി പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ എം.ടി. അഷറഫ്, എൻ.കെ. അൻവർ എന്നിവർക്കെതിരെയും പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും മുക്കം പോലീസാണ് കേസെടുത്തത്. പ്രവാസി വിഷയത്തിൽ കരിപ്പൂരിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച് സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിക്കാനെത്തിയതിലാണ് നടപടി. പകർച്ചവ്യാധി തടയൽ ഓർഡിനൻസ് പ്രകാരമാണ് കേസ്.