ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ വൈ​ദ്യു​തി ബി​ല്ലു​ക​ൾ​ക്ക് മെ​യ് 16 വ​രെ സ​ർ​ചാ​ർ​ജ് ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ വൈ​ദ്യു​തി ബി​ല്ലു​ക​ൾ​ക്ക് മെ​യ് 16 വ​രെ സ​ർ​ചാ​ർ​ജ് ഒ​ഴി​വാ​ക്കി. ഇ​ക്കാ​ര്യം വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വൈ​ദ്യു​തി ബി​ല്ലു​ക​ൾ മെ​യ് നാ​ല് മു​ത​ൽ ക്യാ​ഷ് കൗ​ണ്ട​റു​ക​ളി​ൽ അ​ട​യ്ക്കാ​ൻ ക​ഴി​യും. ലോ​ക്ക്ഡൗ​ൺ കാ​ര​ണം അ​ട​ച്ചി​ട്ട വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ക്യാ​ഷ് കൗ​ണ്ട​റു​ക​ൾ മെ​യ് നാ​ല് മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വൈ​ദ്യു​തി ബി​ല്ലു​ക​ൾ പ​ര​മാ​വ​ധി ആ​ളു​ക​ളും ഓ​ൺ​ലൈ​ൻ വ​ഴി അ​ട​യ്ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!