കണ്ണൂരിൽ ഇന്ന് (24:04:2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ കെ ജി മന്ദിരം മുതല്‍ റൊട്ടി മുക്ക് വരെയുള്ള ഭാഗങ്ങളില്‍ ഏപ്രില്‍ 25 ശനിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

തലശ്ശേരി

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എംസിഎം കേവ്, പ്രതീക്ഷ, കൊളച്ചേരി, വാവാച്ചിമുക്ക് ഭാഗങ്ങളില്‍ ഏപ്രില്‍ 25 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇടവേലിക്കല്‍, ഇല്ലംമൂല, മട്ടന്നൂര്‍, വായാന്തോട്, കല്ലേരിക്കര, കോടതി പരിസരം ഭാഗങ്ങളില്‍ ഏപ്രില്‍ 25 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

മയ്യില്‍

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പവന്നൂര്‍മൊട്ട, വള്ളുവകോളനി, പവന്നൂര്‍ ബാലവാടി, പവന്നൂര്‍ കടവ്, മൂടന്‍കുന്ന് ഭാഗങ്ങളില്‍ ഏപ്രില്‍ 25 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും

 

error: Content is protected !!