സംസ്ഥാനത്തെ കോവിഡ് സുരക്ഷിത മേഖലയായ കോട്ടയം ചൊവ്വാഴ്ച മുതൽ സാധാരണ നിലയിലേക്ക്.

കോട്ടയം :സംസ്ഥാനത്തെ കോവിഡ് സുരക്ഷിത മേഖലയായ കോട്ടയം ചൊവ്വാഴ്ച മുതൽ സാധാരണ നിലയിലേക്ക്. ചൊവ്വാഴ്ച മുതൽ ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. ജീവനക്കാർ എല്ലാവരും ജോലിക്ക് എത്തണം.
മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കും. എന്നാൽ സമയ ക്രമീകരണം ഉണ്ടാകും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെയാണ് ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കുക. തുണിക്കടകൾ ഒമ്പത് മുതൽ ആറു വരെ പ്രവർത്തിക്കും.
കാറിലും ഓട്ടോയിലും ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് യാത്ര ചെയ്യാം. അയൽ ജില്ലകളിലേക്ക് യാത്ര അനുവദിക്കില്ല. കെഎസ്ആർടിസി സർവീസുകൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പുനരാരംഭിക്കും. പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേന്ദ്രം പ്രഖ്യാപിച്ച പൊതു നിർദേശങ്ങൾ സംസ്ഥാനത്താകെ മേയ് മൂന്നു വരെ തുടരും. ഇതിന്റെ ഭാഗമായി വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതു ഗതാഗതം എന്നിവയ്ക്കുള്ള പൂർണമായ നിരോധനം തുടരും.