വാഹന നികുതി ഇളവ്: അപേക്ഷ 30 നകം നല്‍കണം

കണ്ണൂർ :വാഹനങ്ങള്‍ക്കുള്ള ത്രൈമാസ നികുതി അടക്കുന്നതില്‍ നിന്നും ഇളവ് ലഭിക്കുന്നതിന് സമര്‍പ്പിക്കേണ്ട ഫോറം ജി ഏപ്രില്‍ 30 നുള്ളില്‍ അപേക്ഷിക്കേണ്ടതാണ്. ആര്‍ ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് ഓണ്‍ലൈന്‍ വഴി ഫീസ് അടക്കുകയും ഫോറം ജി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായവ പൂരിപ്പിച്ച് ഫീസ് അടച്ചതിന്റെ രസീറ്റ് സഹിതം അതാത് ആര്‍ ടി ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയോ അതാത് ഓഫീസിലേക്ക് ഇ മെയില്‍ അയക്കുകയോ ചെയ്യേണ്ടതാണ്. ഫീസ്: ലൈറ്റ് വെഹിക്കിള്‍സ് – 200, മീഡിയം വെഹിക്കിള്‍സ് – 300, ഹെവി വെഹിക്കിള്‍സ് – 400 രൂപ.