തുപ്പല്ലേ തോറ്റു പോകും’ ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി

‘തിരുവനന്തപുരം : ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക, കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളില്‍ തൊടാതിരിക്കുക, പൊതുവിടങ്ങളില്‍ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക, ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായയും അടയ്ക്കുക എന്നിവയ്ക്കാണ് ഈ ക്യാമ്പയിനില്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പലയിടത്തു മാലിന്യം വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ പിടിക്കാനാവുന്നില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് വലിയ ആപത്തിന് കാരണമാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനതത്ത് വേനല്‍ മഴ പെയ്യുന്ന്ത കൂടി നാം ഘട്ടത്തില്‍ കണക്കിലെടുക്കണം. പൊതുവായ ജാഗ്രതയോടൊപ്പം തന്നെ തെറ്റായ നടപടികള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകണം. മാലിന്യ സംസ്‌കരണ കാര്യത്തില്‍ കൃത്യമായ സംവിധാനം ഒരുക്കാന്‍ പ്രാദേശികഘടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ജാഗ്രത ഇക്കാര്യത്തില്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!