സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസർഗോട്ടെ അജാനൂറുമാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും.
സംസ്ഥാനത്ത് നിലവിൽ 102 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരിലാണ് കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ളത്. കണ്ണൂരിൽ 28 ഹോട്ട്സ്പോട്ടുകളാണ് ഇവിടെ. ഇടുക്കിയിൽ 15 ഹോട്ട്സ്പോട്ടുകളാണുള്ളത്.