അന്യസംസ്ഥാനങ്ങളിലെ മലയാളികളെ കൊണ്ടുവരാൻ പദ്ധതിയുമായി സർക്കാർ : രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവരാൻ സംസ്ഥാനം പദ്ധതി തയാറാക്കി. ഇതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ നോർക്കയിൽ രജിസ്റ്റർ ചെയ്യണം.
ഇതര സംസ്ഥാനങ്ങളിൽ ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠനം പൂർത്തീകരിച്ചവർ, പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ, തീർഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്ക് പോയി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ, ലോക്ക്ഡൗണ് മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടതുകൊണ്ടോ, വിരമിച്ചതിനാലോ നാട്ടിലേക്ക് വരേണ്ടവർ തുടങ്ങിയവർ, കൃഷിപ്പണിക്കു പോയവർ എന്നിവർക്കാണു തിരിച്ചുകൊണ്ടുവരുന്നതിൽ പ്രഥമ പരിഗണന.
ഇവരുടെ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവർ പോലുമുണ്ട്. നേരത്തെ താമസിച്ച ഹോസ്റ്റലുകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഇറങ്ങേണ്ടി വന്നവരുണ്ട്. താത്കാലിക ട്രെയിനിംഗിനും മറ്റും പോയവരാണ് ചിലർ, അങ്ങനെയുള്ളവരെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും ഇതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും. അതിന്റെ വിശദാംശങ്ങൾ പിന്നീട് നോർക്ക അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരിച്ചു വരേണ്ടവർ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അവരെ തിരികെ കൊണ്ടുവരുന്പോൾ ആരോഗ്യ പരിശോധന, സുരക്ഷ സംബന്ധിച്ച എല്ലാ മുൻകരുതുലും സ്വീകരിക്കും. അതിർത്തിയിൽ ആരോഗ്യ വിഭാഗം ഇവരെ പരിശോധിക്കും. ക്വാറന്ൈറൻ നിർബന്ധമാക്കും. പ്രവാസികൾ വരുന്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ ഇവരുടെ കാര്യത്തിലും ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.