കാസര്‍കോട്ട് ചികിത്സ കിട്ടാതെ ഒരു മരണം കൂടി

കാസര്‍കോട്: കര്‍ണാടകം സര്‍ക്കാരിന്റെ കടുംപിടുത്തതിന് മുന്നില്‍ ഒരു മനുഷ്യജീവന് കൂടി പൊളിഞ്ഞു. അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി ഇന്ന് മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ മംഗലുരുവിലെ ആശുപത്രിയില്‍ എത്തിക്കാനായില്ല.

രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ വെച്ച്‌ കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.

error: Content is protected !!