കണ്ണൂരിൽ വ്യാജ ചാരായ നിര്‍മാണത്തിനുള്ള വാഷ് പിടികൂടി നശിപ്പിച്ചു.

കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയിലെ റെഡ് അലർട്ട് നിലനിൽക്കുന്ന മൂര്യാടിനടുത്ത പുഞ്ചക്കലായിലെ കാടുപിടിച്ച പ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന്. ഇൻസ്പെക്ടർ എം.പി ആസാദിന്റെയും, സബ് ഇൻസ്പെക്ടർ പി.ബിജുവിന്റെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പുഞ്ചക്കാലായിൽ എത്തി ബാരലിൽ സൂക്ഷിച്ചതായ 200 ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിക്കുകയായിരുന്നു .

പോലീസ് സംഘത്തിൽ എ.എസ് ഐ അനിൽകുമാർ, സുരേഷ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധി, കെ.എ, വിജിത്ത് അത്തിക്കൽ, പോലീസുകാരായ ഷിജിൽ കുമാർ, സുനേഷ് കുമാർ രാജേഷ് കുന്ദൻചാൽ രതീഷ് കീഴല്ലൂർ എന്നിവർ ഉണ്ടായിരുന്നു. റെഡ് അലർട്ടിന്റെ മറവിൽ വ്യാജചാരായം വാറ്റി വിൽപന നടത്താനുള്ള ശ്രമമാണ് കൂത്തുപറമ്പ് പോലീസ് ഇല്ലാതാക്കിയത്. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ തുടർച്ചയായ വ്യജവാറ്റും വാഷും നശിപ്പിപ്പിക്കുന്ന മൂന്നാമത്തെ സംഭവമാണ് ഇത്.

error: Content is protected !!