കണ്ണൂര്‍ കണ്ണവത്ത് നിന്ന്‍ നാടൻ തോക്കുകളും ഇറച്ചിയും പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് നിന്ന്‍ നാടൻ തോക്കുകളും തിരകളും ഉണക്കി സൂക്ഷിച്ച ഇറച്ചിയും പിടികൂടി. ബുധനാഴ്ച പുലർച്ചെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ഹരിലാലും സംഘവും നടത്തിയ പരിശോധനിധയിലാണ് നാടൻ തോക്കുകളും തിരകളും ഇറച്ചിയും പിടികൂടിയത്.

ഉദ്യോഗസ്ഥരെ കണ്ട് വീട്ടിലുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. തോക്കുകളും തിരകളുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ പിൻതുടർന്നപ്പോൾ തോക്കുകളും തിരകളും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്ക് പുറമെ വീട്ടുടമയ്ക്കെതിരെയും കേസെടുത്തതായും വന വകുപ്പ് അതികൃതർ പറഞ്ഞു.

പിടികൂടിയത് രണ്ടും നിറതോക്കുകളാണ്. സഞ്ചികളിൽ സൂക്ഷിച്ച നിലയിലായിരുന്നു തിരകൾ. ഇറച്ചി മുള്ളൻപന്നിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രകാശൻ, സി സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രമോദ് കുമാർ, സുബിൻ, ശ്വേത
വാച്ചർമാരായ അനീഷ്, പ്രഭാകരൻ എന്നിവരാണ് വനം വകുപ്പ് സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!