സൗജന്യ റേഷന്‍ വിതരണം ഇന്നുമുതല്‍; മൊബൈലുമായി എത്തണം
കണ്ണൂർ :കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റ പിഎംജികെഎവൈ പദ്ധതിയില്‍ അനുവദിച്ച സൗജന്യ റേഷന്റെ വിതരണം ഇന്ന് (ഏപ്രില്‍ 20) മുതല്‍. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന/പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ് ) വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം അരി ലഭിക്കുക. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒടിപി സമ്പ്രദായം മുഖേനയാകും റേഷന്‍ വിതരണം. അതിനാല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈലുമായി റേഷന്‍ കടകളിലെത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.