കണ്ണൂർ ജില്ലയിൽ ഇന്ന് (ഏപ്രില്‍ 23 വ്യാഴാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മയ്യില്‍

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂടന്‍കുന്ന്, പാവന്നൂര്‍മൊട്ട മുതല്‍ പാവന്നൂര്‍ കടവ് വരെയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വണ്ണാത്തിക്കടവ്, പമ്പ്ഹൗസ്, കണ്ടോന്താര്‍, ചെറുവിച്ചേരി, ഭൂദാനം, ഭാസ്‌കര, കൈതപ്രം, പുനിയംകോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട്
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാലോട് ടൗണ്‍ പരിസരങ്ങളില്‍ ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 1.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല്‍, വെള്ളക്കല്‍, ബാനുവുഡ്, ഹാഷ്മി, മിനി ഇന്‍ഡസ്ട്രി, ജനതാവുഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

രാമന്തളി
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാരന്താട്, പുതിയപുഴക്കര, കുറുങ്കടവ്, മൂകാംബിക, കുന്നരു, കോരന്‍മില്ല് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

 

error: Content is protected !!