ലാബ് ടെക്‌നീഷ്യന്‍, ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ :കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ ലാബ് ടെക്‌നീഷ്യന്‍, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി എം ഇ അംഗീകാരമുള്ള ഡി എം എല്‍ ടി അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടിയാണ് ലാബ് ടെക്‌നീഷ്യന്റെ യോഗ്യത. ഫിസിയോ തെറാപ്പിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദം ഉണ്ടായിരിക്കണം. ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. യോഗ്യരായവര്‍ മെയ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ബയോഡാറ്റ gohkswj@gmail.com, hlfpptkerala19@gmail.com എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 9447363557, 9645106654.