തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടറും ,എസ്പിയും

കണ്ണൂർ :ജില്ലയില്‍ കലക്ടറും എസ്പിയുമായി അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് കലക്ടറും എസ്പിയും . കോവിഡ് 19 പ്രതിരോധത്തിനായുള്ള ശക്തമായ ഇടപെടലാണ് ജില്ലയില്‍ നടക്കുന്നത്. ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും മറ്റ് വിവിധ വകുപ്പുകളും ഒന്നിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ ഏകോപിത പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ലയില്‍ രോഗവ്യാപനം തടയുന്നതില്‍ വലിയ വിജയം നേടാനും കഴിഞ്ഞു. എന്നാല്‍ ജാഗ്രത ശക്തമായി തുടരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരേണ്ടതുണ്ട്. അടിയന്തരമായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചിലപ്പോള്‍ ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ്.
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായുള്ള നിർദേശമാണ് കലക്ടർ നൽകിയത്.
ഇതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന് ഇത്തരം ഭരണപരമായ ആശയവിനിമയം ആവശ്യമാണ്ജില്ലാ ഇൻഫർമേഷൻ ഓഫീസർ,

 

error: Content is protected !!