കൊവിഡ് 19: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 5934 പേര്‍

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 5934പേര്‍. 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 40 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും, 10പേര്‍ ജില്ലാ ആശുപത്രിയിലും ഒമ്പത് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 5823 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍ നിന്നും 1910 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1627 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1509 എണ്ണം നെഗറ്റീവ് ആണ്. 283 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!