കണ്ണൂരിൽ ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത് കോട്ടയം മലബാർ, കോളയാട്, പത്തായക്കുന്ന്, മൊകേരി, കണിച്ചാർ ,ചെങ്ങളായി സ്വദേശികൾക്ക്
കണ്ണൂർ : കണ്ണൂരിൽ ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത് ഏഴ് പേർക്കാണ് .കോട്ടയം മലബാർ സ്വദേശികളായ രണ്ട് പേർക്കും കോളയാട്, പത്തായക്കുന്ന്, മൊകേരി,കണിച്ചാർ , ചെങ്ങളായി എന്നിവിടങ്ങളിലെ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഒരു വീട്ടിലെ 10 പേർ ഉൾപ്പെടെയുള്ളവർക്ക് സമ്പർക്കം വഴിരോഗബാധയുണ്ടായതിനെ തുടർന്നായിരുന്നു ജില്ലയിൽ വലിയ തോതിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. മാർച്ച് 12നും മാർച്ച് 22നും ഇടയിൽ നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോൺടാക്ടിലുള്ളവരുമായ മുഴുവൻ പേരുടയും സാമ്പിളുകളാണ് പരിശോധിച്ചത്.
ജില്ലയിൽ കണ്ണൂർ കോർപറേഷൻ ,പയ്യന്നൂർ ,കൂത്തുപറമ്പ് ,ഇരിട്ടി ,തലശ്ശേരി ,പാനൂർ നഗരസഭകൾ ,മടായി ,ഏഴോം ,മാട്ടൂൽ ,നടുവിൽ ,ന്യൂ മാഹി ,പന്ന്യന്നൂർ ,പെരളശ്ശേരി ,കോട്ടയം മലബാർ ,മാങ്ങാട്ടിടം ,മൊകേരി ,ചിറ്റാരിപ്പറമ്പ് ,കുന്നോത്തുപറമ്പ് ,കോളയാട് ,പാട്യം ,ചപ്പാരപ്പടവ് ,ചെമ്പിലോട് ,പാപ്പിനിശ്ശേരി,മുഴപ്പിലങ്ങാട് പഞ്ചായത്തുകളും റെഡ് സോണലിലാണ്.ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ തുടരുകയാണ്