കണ്ണൂര്‍ കോര്‍പ്പറേഷന്‍: എൽഡിഎഫിനൊപ്പം ചേര്‍ന്ന ലീഗ് കൗൺസിലർ വീണ്ടും യുഡിഎഫ് പാളയത്തിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം ചേര്‍ന്ന ലീഗ് കൗണ്‍സിലര്‍ കെ പി എ സലീം വീണ്ടും യുഡിഎഫിനൊപ്പം. മേയര്‍ക്കെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ മേയര്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സലീം.
ഡെപ്യൂട്ടിമേയര്‍ പി കെ രാഗേഷിനെതിരെ എൽ ഡി എഫ് കൊണ്ടു വന്ന അവിശ്വാസം പാസായത് സലീം എൽ ഡി എഫിനൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തതിനാലാണ്. ഇതിന്‍റെ ചുവട് പിടിച്ചാണ് എൽ ഡി എഫ് മേയര്‍ സുമാബാലക്യഷ്ണനെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ലോക്ഡൗണ്‍ സാഹചര്യമായതിനാലാണ് കലക്ടര്‍ വോട്ടെടുപ്പ് മാറ്റി വെച്ചത്. കെ സുധാകരനും, കെ എം ഷാജിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സലീം വീണ്ടും യു ഡി എഫ് പാളയത്തിലേക്ക് മടങ്ങുന്നത്. അടുത്ത 6 മാസം മേയര്‍ സ്ഥാനം ലീഗിന് അവകാശപ്പെട്ടതാണ്.