കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച്‌ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : കോവിഡിനെ പ്രതിരോധം, സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ തന്നെ നടക്കുന്നുണ്ട്.

സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നത്.

പ്രതിപക്ഷം കടമ മറക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജോലി മാത്രമാണ് സംസ്ഥാനത്ത് പ്രതിപക്ഷം ചെയ്യുന്നതെന്നും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും പറഞ്ഞു.

error: Content is protected !!